Friday, May 18, 2012

കുളിര്‍ മഴ പെയ്തെങ്കില്‍...


ഒരു മഴ പെയ്തെങ്കിലെന്ന് ഇരുണ്ട മാനം നോക്കി 
നെടുവീര്പ്പിടുമ്പോഴും ഒന്നോ രണ്ടോ തുള്ളികളാല്
നെറുകയില്മുത്തമിട്ട് ഓടിയൊളിക്കും, കള്ളി!

ഒരു നോക്കിന്റെയോ  ചെറു വാക്കിന്റെയോ 
കുളിര്മഴ നനയാന്  വെയിലേറെ തിന്ന്
വയറ് പൊട്ടിയ  മണ്ണിലേറെ കാത്ത് നിന്നിട്ടും 
നീയൊരു മഴയായ്  പെയ്തെങ്കിലെന്ന്  വെറുതേ മോഹിച്ചിരുന്നു!

ഒരിടവപ്പാതിയില്  നിശ്ചയം നീയെന്റെ 
പടിപ്പുര കടന്നെത്തുമെന്ന് കാക്കാലത്തി കൈനോക്കി- പ്പറഞ്ഞിട്ടും
അന്നത്തെ അന്തിയില്  ഇറയത്തെ വിളക്കിന്റെ  കരിന്തിരി പുകഞ്ഞിട്ടും
ചെറു ചാറ്റലായെങ്കിലും അണയാതെ നീ ഒളിച്ചതെന്തേ?

ഒടുവിലെന്തൊടിയിലെ  വെണ്പനിനീര്പൂവിനെ 
ഹ്യദയ നിണത്താല്  ചെമ്പട്ടുടുപ്പിച്ച് 
നിനക്കായ് കാത്ത് വെച്ചിട്ടും നിറ കര്ക്കിടകത്തില് 
നിര്ത്താതെ പെയ്ത് നീയെന് ജീവ മലരിന്ദലങ്ങളെ ഖബറിലൊടുക്കും വരെ 
ജല താണ്ഡവമാടിയിട്ടും... 

പെണ്ണേ! നീയില്ലാതെ  എനിക്കില്ലിന്നുമൊരു വസന്തം!
ഇനിയുമൊരു മഴ പെയ്തെങ്കില്‍... കുളിര്മഴ പെയ്തെങ്കില്‍...

Sunday, October 3, 2010

നീ എന്റെ ഹൃദയത്തില്‍...

രാത്രിയുടെ ഏകാന്തതയില്‍,
നിന്നെ മാത്രം ഓര്‍ത്ത് ഇരിക്കവേ..
പൊട്ടിയടര്‍ന്ന പെരുമഴയുടെ
ഒരു തുള്ളി മാത്രം വന്നെന്‍ നെഞ്ചില്‍ വീണു
ഒരു കണ്ണുനീര്‍ തുള്ളിയുടെ സാന്ത്വനം പോലെ....

എത്ര തടുത്തു നിര്‍ത്തിയാലും
പെയ്യുന്ന മഴ പോലെ
ആ മഴയുടെ ഇഴപിരിയുന്ന സൌന്ദര്യം പോലെ
അടച്ചിട്ടിരുന്ന എന്റെ മനസ്സിലേക്ക്
ആര്‍ത്തിരമ്പി എത്തിയ നിന്നെ
കൈവിടനാവില്ല എനിക്ക്
അത്രമേല്‍ ആഴത്തില്‍ പതിഞ്ഞു പോയി
നീ എന്റെ ഹൃദയത്തില്‍...


Saturday, August 14, 2010

ഒരിക്കല്‍ ഞാന്‍ നിന്റെ എല്ലാമായിരുന്നു...

ഒരിക്കല്‍ ഞാന്‍ നിന്റെ എല്ലാമായിരുന്നു...
എന്നും എപ്പോഴും നീ വാതോരാതെ സംസാരിക്കുമായിരുന്നു...
ഒരു ദിവസം പോലും എന്നെ കാണാതിരിക്കാന്‍ നിനക്കാവില്ലായിരുന്നു..
ഞാനില്ലങ്കില്‍ നീയില്ല എന്ന് ഒരുപാട് തവണ നീ എന്റെ കാതില്‍ ഒരു സ്വകാര്യം പോലെ പറഞ്ഞിരിക്കുന്നു...
അതു കേട്ട് ഞാന്‍ എന്തുമാത്രം ആഹ്ളാദിച്ചിരുന്നു, അഹങ്കരിച്ചിരുന്നു... 
അതിനുള്ള ശിക്ഷയാണോ...  നിന്റെയീ അകല്‍ച്ച...?
എന്നോടൊരു വാക്കുരിയാടാതെ, ഒന്നു നോക്കുക പോലും ചെയ്യാതെ...
ഒരുപാട് സ്വപ്നങ്ങളും മോഹങ്ങളും നമ്മളൊന്നിച്ചു നെയ്തത് നീ 
മറന്നു പോയോ...?എന്തേ... നിനക്കു ഞാന്‍ അന്യനായോ?? എന്തേ എന്റെ സ്നേഹം നീ 
കാണാതെ പോകുന്നത്...? എനിക്ക് സഹിക്കാനാവില്ല നിന്റെയീ അകല്‍ച്ച...
എന്നെങ്കിലും നിനക്കെന്റെ സ്നേഹം സത്യമായിരുന്നുവെന്നു മനസ്സിലാകും...
അപ്പോഴേക്കും ഞാന്‍ ഒരു പക്ഷേ...

Sunday, May 9, 2010

നിന്റെയീ കാല്പാടുകള്‍...

എത്ര തവണ ഞാന്‍ തുടച്ചുമാറ്റി നിന്റെയീ കാല്പാടുകള്‍...
എന്നിട്ടും നനവുണങ്ങുമ്പോള്‍ വീണ്ടും അതെ പോലെ തെളിയുന്നു.
ഒരുപക്ഷെ അത്രയും തവണ നീ കയറി വന്ന വഴിയാവാമിത്.
അല്ലെങ്കില്‍ ഒരുതവണയെങ്കിലും അമര്‍ത്തിച്ചവിട്ടി നടന്നു പോയിരിക്കണം.
ഓരോ തവണ തുടച്ചുമാറുമ്പോഴും കുതിക്കുന്ന ഹൃദയമിടിപ്പുമായി 

പിന്‍വലിയുന്ന നനവിലേക്കു ഞാന്‍ നോക്കിയിരിക്കുന്നു... 
വന്നുകയറിയ കാല്‍പ്പാടുകളില്‍ ഓരെണ്ണമെങ്കിലും തിരിഞ്ഞു നടന്നിരുന്നെങ്കില്‍...

എന്റെതായിരുന്നുവെങ്കിലെന്നു...

ചില ഇഷ്ടങ്ങള്‍ അങ്ങനെയാണ് ... അറിയാതെ അറിയാതെ
നമ്മള്‍ ഇഷ്ടപ്പെട്ടു പോകും ...
ഒന്നു കാണാന്‍ ,ഒപ്പം നടക്കാന്‍ ,ഏറെ സംസാരിക്കാന്‍ ,
ഒക്കെ വല്ലാതെ കൊതിക്കും ......
എന്നും എന്റേത് മാത്രമാണെന്ന് വെറുതെ കരുതും ....
ഒടുവില്‍ എല്ലാം വെറുതെ ആയിരുന്നു
എന്ന് തിരിച്ചറിയുമ്പോള്‍ ....
ഉള്ളിന്റെ ഉള്ളില്‍ എവിടെയെങ്കിലും
ആ ഇഷ്ടത്തെ നമ്മള്‍ കുഴിച്ചുമൂടും ...
പിന്നീട് എപ്പോഴെങ്കിലുമൊക്കെ ,
രണ്ടുതുള്ളി കണ്ണീരിന്റെ നനവോടെ
ആ ഇഷ്ടത്തെ നമ്മള്‍ ഓര്‍ക്കും ,
അപ്പോഴും ഹൃദയം വല്ലാതെ കൊതിക്കുന്നുണ്ടാവും ..
അവള്‍ ....എന്റെതായിരുന്നുവെങ്കിലെന്നു...

എന്റെ സ്നേഹം

എനിക്കെപ്പോഴെങ്കിലും നിന്നെ നഷ്ടപ്പെടുന്നു എന്നു തോന്നിയാല്‍ ഒരിക്കലും ഞാന്‍ നിന്നെ എന്‍റെ സ്വപ്നങ്ങളില്‍ തേടുകയില്ല, ഒരിക്കലും നിന്‍റെ സ്വരം കേള്‍ക്കാനായ് ഞാന്‍ കാത്തിരിക്കില്ല, ഒരിക്കലും നിന്‍റെ സന്ദേശ്ശങ്ങള്‍ക്ക് വേണ്ടി ഞാന്‍ കാത്തിരിക്കില്ല. പകരം എന്‍റെ കൈയ് ഞാന്‍ എന്‍റെ ഹൃദയത്തോട് ചേര്‍ത്തു വയ്ക്കും... അവിടെ എനിക്ക് നിന്നെ കാണാന്‍ കഴിയും, അവിടെ എനിക്കു നിന്‍റെ സ്വരം കേള്‍ക്കാന്‍ കഴിയും, അവിടെ എനിക്ക് നിന്‍റെ സന്ദേശ്ശങ്ങളും വയി‍ക്കാന്‍ കഴിയും.

Saturday, November 21, 2009

നൊമ്പരപ്പൂക്കള്‍

നീ കാറ്റില്‍ പറത്തിയ ഈ നൊമ്പരപ്പൂക്കളെല്ലാം എന്റെ സ്വപ്നങ്ങളായിരുന്നു
എന്‍ കവിതയെന്നു ചൊല്ലി നീ കീറി കളഞ്ഞ കടലാസുകളെല്ലാം എന്നുടെ പ്രണയമായിരുന്നു ..
നീ വെറും നേരമ്പോക്കായി കരുതിയ നമ്മുടെ പ്രണയം ഞാന്‍ നെഞ്ചിലേറ്റിയിരുന്നു..
എന്തിനോ വേണ്ടി നീ എന്നെ വെറുത്തപ്പോള്‍ ഒരു കൊടുമുടിയോളം ഞാന്‍ നിന്നെ സ്നേഹിച്ചു.
നീ കൂടെയില്ലാത്ത ഓരോ നിമിഷവും നീറുകയാണെന്‍ മാനസം ..
എങ്കിലും സഖീ നീ പറയാഞ്ഞതെന്തേ നാം അകലുകയായിരുന്നെന്നു...
നീ നല്‍കിയൊരു സ്നേഹം ഇനിയും തോരാമഴയായി
എന്‍ കണ്‍കളില്‍ പെയ്യുമ്പോള്‍ നിന്റെ എല്ലാമെല്ലാമായിരുന്ന
ഒടുവില്‍ ഒന്നുമല്ലാതായി തീര്‍ന്ന ഈ പാഴ് ജന്മത്തെ ഇനി നീ എന്നെങ്കിലും ഓര്‍ക്കുമോ ...


Tuesday, November 17, 2009

നിനക്കുമാത്രമായ്‌...


സ്വപ്നങ്ങള്പൂക്കുന്ന താഴ്വരയിലിന്നൊരു
പനിനീര്മലരായ്വിടരുന്നു നിന്നോര്മകള്‍...
ദളങ്ങളിലിറ്റിയ മഞ്ഞുകണത്തിലൊരു
കുഞ്ഞു സൂര്യനെ കാണ്കെ വിടരുകയായ്
നിന്നോര്മകളുണരും പ്രഭാതം
ഒരു മഴക്കാലത്തിന്സ്മൃതിയുണരും
ചെമ്പനീര്പൂവിന്കുങ്കുമവര്ണമാ
ചക്രവാളത്തിന്നതിരില്പടരവെ
സുവര്ണതാലത്തില്സ്വപ്നങ്ങളുമായ്
വരവായെന്പ്രിയസന്ധ്യ...
നക്ഷത്രവിളകുകള്കൊളുത്തി കാലമീ രാവിനെ വരവേല്ക്കെ
എന്മനസാം മണ്ചിരാതില്
സ്വപ്നത്തിന്നറുനെയ്ത്തിരിയിട്ടു
കൊളുത്തുകയാണെന്ഹൃദയത്തിന്
സ്നേഹദീപം നിനക്കുമാത്രമായ്...
കൊഴിയുമോ മലരേ നിന്നിതളുകളൊരുനാളില്?
വീണലിയുമോ നീയെന്ഹൃദയത്തിന്നഴങ്ങളില്?
എന്നു നിന്നോര്മകള്വീണുടയുമെന്മറവിതന്നാഴങ്ങളില്‍...